പെ​രു​ന്നാ​ളി​നെ​ന്താ സ്പെ​ഷ​ൽ ബി​രി​യാ​ണി...

ത​ല​ശ്ശേ​രി ബി​രി​യാ​ണി​യാ​ണോ, അ​തോ ന​ല്ല എ​രി​വും മ​സാ​ല​ക്കൂ​ട്ടു​ക​ളു​ടെ സു​ഗ​ന്ധ​വും സ്വാ​ദി​ഷ്ട​വു​മാ​യ ന​ല്ല അ​ടി​പൊ​ളി കോ​ഴി​ക്കോ​ട​ൻ ബി​രി​യാ​ണി​യോ...

ബ​ലി​പ​രു​ന്നാ​ളി​ന് വീ​ട്ടി​ൽ ത​യാ​റാ​ക്കു​ന്ന രു​ചി​യേ​റും ദം ​ബി​രി​യാ​ണി​യു​ടെ വി​ശേ​ഷ​ങ്ങ​ൾ വി​ഡി​യോ​യാ​യി പ​ക​ർ​ത്തി ഗ​ൾ​ഫ് മാ​ധ്യ​മ​വു​മാ​യി പ​ങ്കു​വെ​ക്കൂ, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്നു​പേ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം നേ​ടാം... ഒ​പ്പം ​ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ്' കോ​ണ്ട​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​രം.

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​മാ​യ 'ഗ​ൾ​ഫ് മാ​ധ്യ​മം -ലു​ലു ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി'​ന്റെ ഭാ​ഗ​മാ​യാ​ണ് വീ​ട്ട​മ്മ​മാ​ർ​ക്കും പ്ര​വാ​സി പാ​ച​ക​വി​ദ​ഗ്ധ​ർ​ക്കു​മാ​യി പ്ര​ത്യേ​ക വി​ഡി​യോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നാ​ട്ടി​ലും ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളി​ലും ഏ​റെ ജ​ന​പ്രി​യ​മാ​യ 'ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ്' കോ​ണ്ട​സ്റ്റ്, നി​ങ്ങ​ളു​ടെ പാ​ച​ക വൈ​ദ​ഗ്ധ്യ​വും ബി​രി​യാ​ണി രു​ചി​ക്കൂ​ട്ടി​ന്റെ ര​ഹ​സ്യ​വും ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വ​ലി​യൊ​രു വേ​ദി​യാ​ണൊ​രു​ങ്ങു​ന്ന​ത്. കൂ​ടാ​തെ, ഖ​ത്ത​റി​ലെ 'ബി​രി​യാ​ണി മാ​സ്റ്റ​ർ' ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വു​മാ​ണി​ത്. ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്ര​ഷ​ൻ ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രം​ഭി​ക്കും.

എ​ങ്ങ​നെ പ​ങ്കെ​ടു​ക്കാം?

ബ​ലി​പ​രു​ന്നാ​ളി​ന് രു​ചി​യേ​റും ദം ​ബി​രി​യാ​ണി ഒ​രു​ക്കു​ന്നു​ണ്ടോ, എ​ങ്കി​ൽ നി​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം

വീ​ട്ടി​ൽ ബി​രി​യാ​ണി ത​യാ​റാ​ക്കു​മ്പോ​ൾ “ദം ​തു​റ​ക്കു​ന്ന” മ​നോ​ഹ​ര നി​മി​ഷം ചെ​റി​യ വി​ഡി​യോ​യാ​യി പ​ക​ർ​ത്തി ഞ​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാം. പാ​ച​ക​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ, ദം ​തു​റ​ക്കു​മ്പോ​ൾ ആ​വി പൊ​ങ്ങു​ന്ന നി​മി​ഷ​ങ്ങ​ൾ, സ​ർ​വി​ങ്, കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​ന്തോ​ഷ നേ​ര​ങ്ങ​ൾ എ​ന്നി​വ​യും വി​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

ഈ ​വീ​ഡി​യോ 7727 7602 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സാ​പ്പ് ചെ​യ്യു​ക. ഇ​തോ​ടൊ​പ്പം നി​ങ്ങ​ളു​ടെ പേ​ര്, ഫോ​ൺ ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ന​ൽ​കി ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഈ​ദ് ദി​ന എ​ൻ​ട്രി​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 3 പേ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. മേ​യ് 31 വ​രെ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കാം.

ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​​ഗ​സ്റ്റ് വ​രെ തു​ട​രും. ഏ​റെ ആ​കാം​ഷ നി​റ​ഞ്ഞ ഗ്രാ​ൻ​ഡ് ഫി​നാ​ലെ സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കും. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ ആ​രം​ഭി​ച്ച് നേ​രി​ട്ടു​ള്ള ര​ണ്ട് സെ​മി ഫൈ​ന​ലും, ഒ​രു ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും അ​ട​ങ്ങു​ന്ന ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ്, ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ബി​രി​യാ​ണി പാ​ച​ക മ​ത്സ​ര​ത്തി​നാ​ണ് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. 

Tags:    
News Summary - If you don't have a daughter, you can make her your own wife...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.