ദോഹ: ആഭ്യന്ത മന്ത്രാലയത്തിന്റെയും വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെയും സഹകരണത്തോടെ തൊഴിലാളികൾക്കായി വിവിധയിടങ്ങളിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ നടക്കും. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ്ങിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് 4.30 മുതൽ രാത്രി 11 മണി വരെയാണ് വിവിധ ആഘോഷ പരിപാടികൾ നടക്കുക.
അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ സ്പോർട്സ് കോംപ്ലക്സിലും ബലിപെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 4.30 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ നടക്കുക.
വിവധ കമ്മ്യൂണിറ്റി ബാൻഡുകൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ, പാരമ്പര്യ കലാ -സാംസ്കാരിക പരിപാടികൾ, സ്വകാര്യ ക്ലിനിക്കുകളുടെ സഹകരണത്തോടെ സൗജന്യ പ്രമേഹ, രക്തസമ്മർദ പരിശോധനകൾ, സുരക്ഷാ -ആരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.