ദോഹ: ഖത്തറിലെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ഓൾഡ് ദോഹ പോർട്ടിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാലു ദിവസങ്ങളിൽ ആഘോഷ നാളുകൾ. ബുധനാഴ്ച തുടങ്ങി മേയ് 30 വരെയായി സമുദ്ര വിനോദ പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കാർണിവൽ ഒരുക്കുന്നത്. ദിവസവും വൈകുന്നേരം 5.20 ന് തുടങ്ങി രാത്രി 10 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനാവുന്നതാണെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു. പരമ്പരാഗത കടൽതീര ബാൻഡ് സംഘ നയിക്കുന്ന ഷോ, പൈതൃക കഥകൾ പരിചയപ്പെടുത്തുന്ന കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ ആകർഷകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.