ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയോടൊപ്പം

ഖത്തറിന്‍റെ ആധുനികവത്കരണത്തിന്‍റെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും ശിൽപ്പി-എം.എ യൂസഫലി

അതീവ ദുഃഖത്തോടെയും വേദനയോടെയുമാണ് ഖത്തറിന്‍റെ മുൻ ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗ വാർത്ത അറിഞ്ഞത്. ഖത്തറിന്‍റെ ആധുനികവത്കരണത്തിന്‍റെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും നിർണായക ശിൽപ്പിയാണ് വിടവാങ്ങിയത്. ഖത്തറിന്‍റെ വികസന മുന്നേറ്റങ്ങൾക്ക് അദ്ദേഹം വഹിച്ച പങ്ക് പകരം വെക്കാനാകാത്തതായിരുന്നു.

മാനുഷിക മൂല്യങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ദീർഘ വീക്ഷണമുള്ള നയങ്ങൾ മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിനി, രാജകുടുംബാംഗങ്ങൾ, ഖത്തർ ജനതക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

Tags:    
News Summary - The architect of Qatar's modernization and economic progress – M.A. Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.