Posted On
date_range Updated On
date_range സി.െഎ.ഡി ചമഞ്ഞ് തട്ടിപ്പ് പ്രതിക്ക് ഏഴ് വർഷം തടവ്
ദോഹ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുകയും പിന്നീട് സി.ഐ.സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത വിദേശിക്ക് ഏഴ് വർഷം തടവ്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി യുവാവിെൻറ വീട്ടിൽ വരികയും താൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞ് വീട്ടിൽ പരിശോധന നടത്തുകയും പണം കൈക്കലാക്കുകയും ചെയ്തതായി യുവാവ് പോയീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
പീന്നീട് അന്വേഷണം നടത്തിയ പോലീസ് പ്രതിയിൽ നിന്ന് തൊണ്ടി മുതൽ പിടിച്ചെടുക്കുകയായിരുന്നു. പല തവണ സാമൂഹിക മാധ്യമംവഴി തന്നെ പ്രതി ബന്ധപ്പെട്ടതായി പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തെളിവുകളുടെ വെളിച്ചെത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയ കോടതി ഏഴ് വർഷം തടവിനും തുടർന്ന് നാട് കടത്താനും ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.