ദോഹ: ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് ശേഷം ഖത്തറിൽ ജനിച്ച 314 ശിശുക്കൾക്ക് തമീമെന്ന് പേർ. പൊതു ജനാരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരമുള്ളത്. ഇക്കാലയളവിൽ 11808 ശിശുക്കളുടെ ജനനമാണ് ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂണിൽ 1822, ജൂലൈയിൽ 2821, ആഗസ്റ്റിൽ 2442, െസപ്തംബറിൽ 2112, ഒക്ടോബറിൽ 2611 എന്നിങ്ങനെയാണ് മാസം തിരിച്ചുള്ള കണക്ക്. ഈ കഴിഞ്ഞ ജൂൺ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയത്.
രാജ്യത്തിെൻറ ഭരമാധികാരി എന്ന നിലയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കുള്ള പിന്തുണ പതിൻമടങ്ങ് വർധിച്ചതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉപരോധ രാജ്യങ്ങൾക്ക് മുന്നിൽ തുറന്ന ചർച്ചക്ക് തയ്യാറാണെന്ന പ്രഖ്യാപനവും ആരെയും പ്രകോപിപ്പിക്കരുതെന്ന കർശന നിർദേശവുമെല്ലാം അമീറിെൻറ ജനപ്രീതി ഏറെ വർധിപ്പിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. തങ്ങളുടെ പിഞ്ചോമനകൾക്ക് അമീറിെൻറ പേരിടുക വഴി രാജ്യനേതാവിനെ ജനം നെഞ്ചിലേറ്റിയിരിക്കുന്നൂവെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.