ഖത്തറിൽ കടൽയാത്രക്ക് താൽക്കാലിക വിലക്ക്

ദോഹ: സുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാത്തരം കടൽയാത്രകളും താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടൽയാത്രയും എല്ലാ തരത്തിലുള്ള സമുദ്ര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വിനോദ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കീകൾ തുടങ്ങി എല്ലാത്തരം കടൽ യാത്രകൾക്കും ഈ താൽക്കാലിക നിരോധനം ബാധകമാണ്. അന്താരാഷ്ട്ര സമുദ്ര കരാറുകളുടെ പരിധിയിൽ വരുന്നവയും നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നവുമായ കപ്പലുകൾക്ക് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവുണ്ട്.

ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും നിർദേശം കൃത്യമായി പാലിക്കണമെന്നും, തുടർ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Temporary ban on sea travel in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.