'ദ ഡിവൈഡിങ് സിറ്റി' നാടകത്തിൽനിന്ന്

ദോഹ തിയറ്റർ ഫെസ്റ്റിവൽ; പ്രശംസ ഏറ്റുവാങ്ങി ‘ദി ഡിവൈഡിങ് സിറ്റി’

ദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ തിയറ്റർ അഫയേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന 38-ാമത് ദോഹ തിയറ്റർ ഫെസ്റ്റിവലിൽ പ്രശംസ ഏറ്റുവാങ്ങി താലിബ് അൽ ദൗസ് രചിച്ച് മുഹമ്മദ് യൂസഫ് അൽ മുല്ല സംവിധാനം ചെയ്ത 'ദ ഡിവൈഡിങ് സിറ്റി' എന്ന നാടകം. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ അൽ മയസ തിയറ്ററിലാണ് തിയറ്റൽ ഫെസ്റ്റിവൽ നടന്നത്. യാസർ അൽ ഹസൻ രചിച്ച് ഫാലിഹ് ഫായിസ് സംവിധാനം ചെയ്ത 'അണ്ടർ ദ റബിൾ' ഷുഐബ് അൽ കുവാരി രചിച്ച് സംവിധാനം ചെയ്ത 'ദ ബ്ലാക്ക് ഹീൽ' എന്നീ നാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. നാടക പ്രദർശനങ്ങൾക്ക് ശേഷം നാടക പ്രതിഭകളുടെ നേതൃത്വത്തിൽ ശിൽപശാലകൾ നടന്നു. ദൈനംദിന ബുള്ളറ്റിനും പ്രസിദ്ധീകരിച്ചു.

മേഖലയിലെ ഏറ്റവും പഴക്കമുള്ള നാടകോത്സവമാണ് ദോഹ തിയറ്റർ ഫെസ്റ്റിവൽ. നാടകകൃത്തും സംവിധായകനുമായ സഅദ് അൽ ബൂർഷിദ് അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ചു. ദി ഡിവൈഡിങ് സിറ്റിയാണ് ഏറ്റവുമധികം പ്രശംസ നേടിയത്. അധികാരം ലക്ഷ്യമായി മാറുന്നതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാടകം ചിന്തിപ്പിച്ചു. ജനിക്കാത്ത കുട്ടിയുടെ നിലനിൽപ്പിനുള്ള അവകാശം നിഷേധിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ നേരിടുന്ന സ്ത്രീയുടെ കഥയാണ് ദി ഡിവൈഡിങ് സിറ്റി പറഞ്ഞത്.

നേരിട്ടുള്ള കഥപറച്ചിലിനെ ആശ്രയിക്കുന്നതിനുപകരം കഥാപാത്രങ്ങളും സംഭവങ്ങളും വിശാലമായ സാമൂഹിക ആശങ്കകളുടെ പ്രതലം തുറന്നുവെച്ചപ്പോൾ നാടകീയമായ പിരിമുറുക്കം സൃഷ്ടിക്കുന്നതിൽ സംവിധായകൻ വിജയിച്ചു. സൂക്ഷ്മമായ അഭിനയവും നിശബ്ദതയെ ആശയവിനിമയത്തിന് ഗംഭീരമായി ഉപയോഗിച്ച ആവിഷ്‍കാരവും നാടകത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതായി തിയറ്റർ കലാകാരൻ സാലിം അൽ ഗഹ്‍വാശി പറഞ്ഞു.

Tags:    
News Summary - Doha Theatre Festival; 'The Dividing City' receives praise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.