ടി.എ.സി ഖത്തർ ‘മേളപ്രപഞ്ചം 2026 – സീസൺ 2’
ദോഹ: ടി.എ.സി ഖത്തർ ‘മേളപ്രപഞ്ചം 2026 – സീസൺ 2’ ഭവൻസ് പബ്ലിക് സ്കൂൾ സെമിനാർ ഹാളിൽ അരങ്ങേറി. നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ, കഴിഞ്ഞ ഒരു വർഷക്കാലം ചെണ്ട അഭ്യസിച്ച പുതിയ വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തോടൊപ്പം കഴിഞ്ഞ വർഷം അരങ്ങേറ്റം കഴിഞ്ഞ ബാച്ചിന്റെ പതികാലം പ്രകടനവും ചേർന്നത് സായാഹ്നം അതിമനോഹരമാക്കി.
പരിപാടിയുടെ സമാപനമായി കനൽ ഖത്തർ ടീമും ടി.എ.സി വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച കലശക്കൊട്ട് സദസ്സിനെ ആവേശഭരിതമാക്കി. ടി.എ.സി ഖത്തർ മാനേജിങ് ഡയറക്ടർ പി. മുഹ്സിൻ അധ്യക്ഷത വഹിച്ച ഔദ്യോഗിക പരിപാടി ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വി.എസ്. ശാന്തി ഉദ്ഘാടനം ചെയ്തു.
ടി.ജെ.എസ്.വി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ആശംസാപ്രസംഗം നടത്തി. മികവുറ്റ രീതിയിൽ പരിശീലനം നൽകുന്ന അധ്യാപകരെയും ആത്മാർത്ഥതയോടെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികളെയും അദ്ദേഹം പ്രശംസിച്ചു. ടി.എ.സി ഡയറക്ടമാരായ സി. ജയാനന്ദൻ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ചെണ്ടമേളം ക്ലാസ്സുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും ടി.എ.സി ഖത്തർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.