ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്റെ (ഫോട്ടാ) യുടെ 23 മത് സ്ഥാപകദിനം തിരുവല്ല വികാസ് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 23 വർഷം മുൻപ് ഖത്തറിൽ ആരംഭിച്ച കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷന്‍.
ഖത്തറിലുള്ള തിരുവല്ല താലൂക്ക് നിവാസികളുടെ ഇടയില്‍ സജീവമായി പ്രവർത്തിക്കുന്നതിനൊപ്പം നാട്ടിൽ തിരുവല്ലയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും, വികസന പ്രവർത്തനങ്ങളിലും ആതുര സേവനരംഗങ്ങളിലും കലാകായികരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ് കൂട്ടായ്മ. സ്ഥാപകദിനത്തിൽ വികാസ് സ്കൂളിലെ കുഞ്ഞുങ്ങളുടെ കലാപ്രകടനങ്ങൾ ആസ്വദിക്കുകയും അവരോടൊപ്പം മധുരം പങ്കിടുകയും ചെയ്തു.
ഫോട്ടാ രക്ഷാധികാരി കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. നാട്ടില്‍ തിരിച്ചെത്തിയ മുന്‍കാല ഫോട്ട ഭാരവാഹികളായ മാത്യു വർഗീസ്. ബാബു വർഗീസ്, വർഗീസ് വർഗീസ്, റെജി.കെ ബേബി, ഷാജി തേൻമഠം, സജി ജോൺസൺ, കുരുവിള ജോർജ്, ജോർജ് കെ. തോമസ്, ഷിബു തേൻമഠം, വർക്കി ശാമുവേൽ, അലക്സ് തോമസ് എന്നിവരും വൈ.എം.സി.എ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സാജന്‍ വര്‍ഗിസ്, ഫിനാന്‍സ് സെക്രട്ടറി ജോയ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് ലതാ രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.