ദോഹ: സിറിയയിലെ ഖുനൈത്ര, ദാറാ ഗവർണറേറ്റുകളിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. ആക്രമണം സിറിയയുടെ പരമാധികാരത്തിന് മേലുള്ള കൈയേറ്റവും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുകയും സ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുക. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അന്താരാഷ്ട്ര നിയമം പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.