ദോഹ: ഓൺലൈൻ സ്പോക്കൺ അറബിക് അക്കാദമി ‘അറബിക് യൂനി’യിലെ ഖത്തറിലെ വിദ്യാർഥി കൂട്ടായ്മയായ അറബിക് യൂനി-ടീം ലുസൈലിന്റെ പ്രഥമ സൗഹൃദസംഗമം അബുഹമൂറിലെ നാസ്കോ റസ്റ്റാറന്റ് ഹാളിൽ നടന്നു. സംഗീതവും നൃത്തവും കളികളുമടക്കമുള്ള രസകരമായ പരിപാടികൾ കൊഴുപ്പേകിയ സംഗമത്തിൽ അസ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ശാക്കിർ ഉദ്ഘാടനം നിർവഹിച്ചു. അറബിക് യൂനി സ്ഥാപകനും പ്രധാനാധ്യാപകനുമായ സയീദ് മാസ്റ്റർ, ആദിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. അറബിക് ഫെസ്റ്റ് സർഗപ്രതിഭ മൊയ്തുട്ടി അപ്പക്കാട്ടിലിനെ ആദരിച്ചു. കോഓഡിനേറ്റർ ശഹീല അമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.