Posted On
date_range Updated On
date_range അംഗീകാരമുള്ള ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് മന്ത്രാലയം
ദോഹ: ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. ഉബർ, കർവ ടെക്നോളജീസ്, ക്യു ഡ്രൈവ്, സൂം റൈഡ്, ബദ്ർ, ആബർ, റൈഡ് എന്നീ കമ്പനികൾക്കാണ് ഖത്തറിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ ലൈസൻസുള്ളത്. ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന കമ്പനികൾ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത നിയന്ത്രണങ്ങൾ ഉയർത്തിപ്പിടിക്കാനും ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.