ദോഹ: രാജ്യത്തെ എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉല്പന്നങ്ങള് എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ആലോചനയിലെന്ന് ഖത്തര്‍ ധനമന്ത്രി അലിബിന്‍ അഹ്മദ് അല്‍ കുവാരി അറിയിച്ചു. സര്‍ക്കാര്‍ സര്‍വിസുകളുടെ ഫീസ് ഉയര്‍ത്തുന്നതും പരിഗണനയിലാണെന്നും വ്യക്തമാക്കി.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നാണ് പൊതുബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി അലിബിന്‍ അഹ്മദ് അല്‍ കുവാരി വ്യക്തമാക്കിയത്. കൂടുതല്‍ ഉല്പന്നങ്ങള് എക്സൈസ് നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതും ചില സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തുന്നതും ഈ പരിധിയില്‍ വരുന്നു. അതേസമയം, ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ല 2023 ലെ പൊതുബജറ്റെന്നും അദ്ദേഹം പറഞ്ഞു.
228 ബില്യണ്‍ ഖത്തര്‍ റിയാലാണ് ബജറ്റില്‍ വരുമാനം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.3 ശതമാനം കൂടുതലാണിത്.199 ബില്യണ്‍ ഖത്തര്‍ റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.