താനൂർ കൂട്ടായ്മ അംഗങ്ങൾ അൽബിദ പാർക്കിൽ ഒത്തുചേർന്നപ്പോൾ
താനൂർ കൂട്ടായ്മ ഒത്തുചേരൽ
ദോഹ: ഖത്തറിലെ താനൂരുകാരുടെ കൂട്ടായ്മ അൽബിദ പാർക്കിൽ ഒത്തുചേർന്നു. നാലു പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന കാരാട് സ്വദേശി ഹംസയുടെ നേതൃത്വത്തിലായിരുന്നു സംഗമിച്ചത്. മൂസ താനൂർ അധ്യക്ഷത വഹിച്ചു. ഹമദ് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് സുൽഫിക്കർ അലി മൂലക്കൽ, ഷംല ജഅ്ഫർ, ജാഫർ ഖാൻ, എ.എം അക്ബർ താനൂർ എന്നിവർ സംസാരിച്ചു.
43 വർഷമായി ഖത്തറിലുള്ള ഹംസ തന്റെ ദൈർഘ്യമേറിയ പ്രവാസജീവിത അനുഭവങ്ങൾ പങ്കുവെച്ചു. ഷാജി പി.വി, അഷ്റഫ് താനൂർ, മുഹമ്മദ് ഷകീബ്, സുബൈർ അരീക്കാട്, ഹഫ്സർ റഹ്മാൻ നടക്കാവ്, ദാനിഹാൻ താനൂർ, യാസി, ഇംതിയാസ്, ഗിരീഷ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.