കെ. അബ്ദുൽ നാസർ, മുഹമ്മദ് സാലിം
ദോഹ: തനിമ ഖത്തറിന്റെ ജനറൽ സെക്രട്ടറിയായി കെ. അബ്ദുൽ നാസർ, സെക്രട്ടറിയായി മുഹമ്മദ് സാലിം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വാർഷിക അവലോകനത്തിന്റെ ഭാഗമായി ചേർന്ന തനിമ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.യോഗത്തിൽ തനിമ ഡയറക്ടർ ആർ.എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർമാരായ അഹ്മദ് ഷാഫി, ഡോ. സൽമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.