പത്മജ രാമസ്വാമി

വിമാനയാത്രാമധ്യേ ഹൃദയാഘാതം: തമിഴ്നാട് സ്വദേശിനി ദോഹയിൽ മരണപ്പെട്ടു

ദോഹ: അമേരിക്കയിൽനിന്നും നാട്ടിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശിനി ഖത്തറിൽവെച്ച് മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി പത്മജ രാമസ്വാമിയാണ് മരിച്ചത്. 38 വയസ്സായിരുന്നു. വിമാനത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ദോഹയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭർത്താവ് സുന്ദരരാജൻ കണ്ണൻ ഒപ്പമുണ്ട്.

മാതാപിതാക്കളുടെ 40ാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിൽ അറിയിക്കാതെ പുറപ്പെട്ടതായിരുന്നു ഇരുവരും. പിതാവ്: രാമസ്വാമി നാരായണൻ. മാതാവ്: ഗായത്രി രാമസ്വാമി. പ്രവാസി വെൽഫയർ റിപാർട്രിയേഷൻ വിങ്ങിന്റെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - Tamil Nadu native dies in Doha after suffering heart attack during flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.