താഹ മുഹമ്മദ് (പ്രസിഡന്റ്)
Posted On
date_range Updated On
date_range താഹ മുഹമ്മദ് ഐ.ബി.പി.സി പ്രസിഡന്റ്
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്കു കീഴിലെ അപെക്സ് സംഘടനയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) പ്രസിഡന്റായി താഹ മുഹമ്മദിനെ നിയമിച്ചു. നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ സമിതിയെ ഇന്ത്യൻ അംബാസഡർ വിപുൽ പ്രഖ്യാപിച്ചത്. ഐ.ബി.പി.സി ഗവേണിങ് ബോർഡിന്റെ ശിപാർശ അംബാസഡർ അംഗീകരിച്ചു. പ്രസിഡന്റിനൊപ്പം ഏഴ് എക്സിക്യൂട്ടിവ് അംഗങ്ങളെയും പ്രഖ്യാപിച്ചു.
അബ്ദുൽ സത്താർ, അമിത് ഗുപ്ത, ഹിഷാം അബ്ദുൽ റഹീം, രാജേഷ് സിങ്, രാമകൃഷ്ണൻ സി, ശുഭി ശർമ, റോണി പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനമേൽക്കും. ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും, പ്രഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ പൊതു കൂട്ടായ്മയാണ് ഐ.ബി.പി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.