സ്വീകരണം നൽകി

ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷറഫ് കനവത്തിന് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണം സംസ്ഥാന ഉപദേശകസമിതി വൈസ് ചെയർമാൻ കെ.കെ. മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. ബി. വി ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. 2019 കലണ്ടർ സി.എ ഉബൈദിന് നൽകി കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി ഷരീഫ് മാമ്പയിൽ പ്രകാശനം ചെയ്​തു. മുഹമ്മദ് തറവട്ടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രവാസി വോട്ട് വർക്ക്ഷോപ്പിൽ കോഴിക്കോട് ജില്ല റിസോഴ്സ് പേഴ്സൺ ഫൈസൽ കായക്കണ്ടി ക്ലാസെടുത്തു. പ്രവാസി വോട്ട് കോ-ഓഡിനേറ്ററായി എൻ.കെ റഹിം, ഫൈസൽ സി.എച്ച്​ തോടന്നൂർ, സ്വാലിഹ് ഹുദവി എന്നിവരെ തെരഞ്ഞെടുത്തു.ഷബീർ മേമുണ്ട, സൽമാൻ എളയടം, എൻ.കെ. റഹിം, സി.എച്ച്​. ഫൈസൽ, സി.എ ഉബൈദ് എന്നിവർ സംസാരിച്ചു. അഷറഫ് കനവത്ത് മറുപടി പ്രസംഗം നടത്തി. ഉബൈദുല്ല കുയ്യന സ്വാഗതവും മുഹമ്മദ് കഴുന്തമ്മൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - sweekaranam nalki-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.