ദോഹ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ വിതരണം മൂന്ന് മാസമായി മുടങ്ങിയതിൽ സംസ്കൃതി ഖത്തർ പ്രതിഷേധിച്ചു. ജീവിതത്തിന്റെ നല്ലൊരു സമയവും മരുഭൂമിയിലെ കഠിന സാഹചര്യങ്ങളിൽ പണിയെടുത്തു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുകയും, വർഷങ്ങളോളം തങ്ങളുടെ അദ്ധ്വാനത്തിൽ നിന്നും കൃത്യമായി വിഹിതം അടച്ച് ക്ഷേമ പദ്ധതിയിൽ അംഗങ്ങളാവുകയും ചെയ്ത പ്രവാസികളോട് കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.
വാർദ്ധക്യകാലത്ത് നിത്യനിദാന ചെലവുകൾക്കും ചികിത്സക്കും മരുന്നിനുമായി ഈ ചെറിയ പെൻഷൻ തുകയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ തുക മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ്.
മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കാനും, പുതിയ പെൻഷൻ അപേക്ഷകൾ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനും, എല്ലാ മാസവും നിശ്ചിത തീയതിക്കുള്ളിൽ പെൻഷൻ വിതരണം ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം രൂപീകരിക്കാനും സംസ്ഥാന സർക്കാരും പ്രവാസി ക്ഷേമനിധി ബോർഡും ഇടപെടണമെന്നും സംസ്കൃതി ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.