സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുക്കുന്നു
Posted On
date_range Updated On
date_range സുപ്രീം കൗൺസിൽ: അമീർ പങ്കെടുത്തു
ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. അമീരീ ദിവാനിൽ അമീറിന്റെ അധ്യക്ഷതയിലായിരുന്നു ഉന്നതതല സുപ്രീം കൗൺസിൽ ചേർന്നത്. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, കൗൺസിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, കൗൺസിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു. വർഷത്തിന്റെ തുടക്കത്തിൽ ചേർന്ന പ്രഥമയോഗത്തിന്റെ നിർദേശങ്ങളും നടപടികളും യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.