ദോഹ: സുഡാന് മേലുള്ള എല്ലാ സാമ്പത്തിക നിയന്ത്രണങ്ങളും നീക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. രാഷ്ട്രത്തിെൻറ വികസനത്തിനും ജനങ്ങളുടെ ജീവിത മുന്നേറ്റത്തിനും സുഡാന് മേലുള്ള നിയന്ത്രണങ്ങൾ നീക്കേണ്ടത് അനിവാര്യമാണ്. ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്നും സുഡാനെ നീക്കം ചെയ്യണമെന്നും ഖത്തർ ആവശ്യപ്പെട്ടു. രാജ്യത്ത് സ്ഥിരതയും സുരക്ഷയും സമാധാനവും വികസനവും സാധ്യമാക്കുന്നതിലേക്ക് നയിക്കുന്ന സുഡാൻ സർക്കാറിെൻറ എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഖത്തറിനുവേണ്ടി ജനീവയിലെ ഖത്തർ മിഷൻ സെക്കൻഡ് സെക്രട്ടറി അബ്ദുല്ല അൽ സുവൈദിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സുഡാൻ ജനതയുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഖത്തർ പ്രതിബദ്ധതയോടെ നോക്കിക്കാണുന്നു. സുസ്ഥിരമായ സമാധാനവും വികസനവും സുഡാൻ ജനത അർഹിക്കുന്നുവെന്നും അൽ സുവൈദി പറഞ്ഞു. സുഡാനിൽ മനുഷ്യാവകാശ ഹൈകമീഷണർ ഓഫിസ് പ്രവർത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ മുന്നോട്ടുവെച്ച ഹ്യൂമൻ റൈറ്റ്സ് ഹൈകമീഷണർ ഓഫിസിനും സുഡാൻ സർക്കാറിനും ഖത്തർ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യാവകാശ ഹൈകമീഷണർ ഓഫിസും സുഡാൻ സർക്കാറും തമ്മിലുള്ള സഹകരണം ശ്ലാഘനീയമാണെന്നും സുഡാനിലെ മനുഷ്യാവകാശ മേഖലയിൽ ഇത് നിർണായക സ്വാധീനം ചെലുത്തുമെന്നും അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.