ഡോ. നവീദ് അക്തർ, ഡോ. യഹ്യ സകരിയ്യ ബഷീർ ഇമാം
ദോഹ: രാജ്യത്തെ വനിതകളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്േട്രാക് അഥവാ പക്ഷാഘാതം സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണമായ പി.എൽ.ഒ.എസ് വൺ മാഗസിനിലണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഖത്തരി വനിതകളിലെ സ്േട്രാക് സംബന്ധിച്ച റിപ്പോർട്ട് നിർണായകമാണ്. ഈ വിഭാഗത്തിലെ പ്രഥമ റിപ്പോർട്ടാണിതെന്നും എച്ച്. എം.സി ന്യൂറോസയൻസ് കൺസൾട്ടൻറും പഠനവിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. യഹ്യ സകരിയ്യ ബഷീർ ഇമാം, ഡോ. നവീദ് അക്തർ എന്നിവർ പറഞ്ഞു.
ലോകത്ത് ഹൃേദ്രാഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണകാരണം പക്ഷാഘാതമാണ്. ഹൈപ്പർടെൻഷൻ, പുകവലി, ഡിസ്ലെപിഡിമിയ, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവയാണ് സ്േട്രാക്കിെൻറ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.ഖത്തരികളിൽ പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് പ്രധാന കാരണമെന്നും ഡോ. യഹ്യാ സകരിയ്യ ഇമാം വ്യക്തമാക്കി.
ഖത്തറിൽ സ്േട്രാക്ക് അപകടസാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ്. സ്േട്രാക്ക് മൂലമുണ്ടാകുന്ന രോഗാവസ്ഥകൾ, ശാരീരിക വൈകല്യം, ഉയർന്ന മരണനിരക്ക് എന്നിവയെല്ലാം സ്ത്രീകളിലാണ് അധികവും കണ്ടുവരുന്നത്. ഉയർന്ന പ്രായം ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടാകുമെന്നും ഇത് സംബന്ധിച്ച പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.എം.സി ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ റിസർച്ച്, വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ, കാനഡയിലെ അൽബെർട്ട സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരുൾപ്പെടുന്ന പഠന റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിൽ സ്േട്രാക് ചികിത്സക്ക് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നതും മികച്ച ചികിത്സ നൽകുന്നതും ഹമദ് മെഡിക്കൽ കോർപറേഷനാണ്. 2014 മുതൽ ഹമദിലെ സ്േട്രാക് സേവന വിഭാഗത്തിന് അന്താരാഷ്ട്ര സംയുക്ത സമിതി അംഗീകാരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.