Posted On
date_range Updated On
date_range ഖത്തറിൽ സ്കൂൾ കായികമേളക്കിടെ കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളിൽ നടന്ന കായിക മേളയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ഫർഹാൻ മുഹമ്മദലി (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
സ്കൂളിലെ മികച്ച അത്ലറ്റ് കൂടിയായിരുന്ന ഫർഹാൻ മുഹമ്മദലി, കായിക മത്സരത്തിൽ പങ്കെടുത്തതിനു പിന്നാലെ അവശനിലയിലാവുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുൽത്താൻ-കുൽതിജാർ ബീഗം ദമ്പതികളുടെ മകനാണ്. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം നടത്തി. വിദ്യാർഥിയുടെ മരണത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.