Posted On
date_range Updated On
date_range വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത
ദോഹ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ശക്തമായ കാറ്റ് മൂലം പൊടിപടലങ്ങൾ ഉയരാനും, ഇത് ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറക്കാനും കാരണമായേക്കാം. ഈ കാലയളവിൽ കടൽയാത്രക്കാർക്കുള്ള മുന്നറിയിപ്പുകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.