വിവിധ ധാരണപത്രങ്ങളിൽ ഖത്തർ കുവൈത്ത് അധികൃതർ ഒപ്പുവെക്കുന്നു
ദോഹ: ഖത്തറും കുവൈത്തും തമ്മിെല ഉഭയകക്ഷി, സഹകരണ ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് ധാരണപത്രങ്ങളിൽ ഇരുരാജ്യവും ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ-കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് യോഗത്തിലാണ് വിവിധ മേഖലകളിൽ ധാരണപത്രം ഒപ്പുവെച്ചത്.
വിഡിയോ കോൺഫറൻസ് വഴി നടന്ന സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഖത്തറിനുവേണ്ടി അധ്യക്ഷതവഹിച്ചു. കുവൈത്ത് ഭാഗത്തുനിന്നും വിദേശകാര്യമന്ത്രിയും ഇടക്കാല ഐ.ടി മന്ത്രിയുമായ ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിെൻറ നേതൃത്വത്തിെല ഉന്നതതല സംഘമാണ് പങ്കെടുത്തത്.
യോഗത്തിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതു സംബന്ധച്ചും ചർച്ച ചെയ്തു. പൊതുതാൽപര്യ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. നേരിട്ടുള്ള നിക്ഷേപം, സിവിൽ സർവിസ് ആൻഡ് അഡ്മിനിസ്േട്രറ്റിവ് ഡെവലപ്മെൻറ്, ഇസ്ലാമികകാര്യം, കാർഷികമേഖല, റോഡ് വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യവും സഹകരണം ശക്തമാക്കിക്കൊണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചത്. ഖത്തറിനായി ശൈഖ് മുഹമ്മദ് ആൽഥാനിയും കുവൈത്തിനുവേണ്ടി ശൈഖ് ഡോ. അഹ്മദ് നാസർ അസ്സബാഹുമാണ് ഒപ്പുവെച്ചത്.
കുവൈത്ത് മുൻ ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ ഖത്തർ ഉപപ്രധാനമന്ത്രി യോഗത്തിൽ അനുശോചിച്ചു. ഒരു പിതാവിനെയും ശക്തനായ ഒരു നേതാവിനെയുമാണ് നമ്മുടെ മേഖലക്ക് നഷ്ടമായതെന്നും സ്വന്തം രാജ്യത്തിനും അതിലുപരി അറബ്, ഇസ്ലാമിക ലോകത്തിനും വേണ്ടി ജീവിതം ത്യജിച്ച ഉന്നത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.