ദോഹ: കോവിഡ്–19 ഭീതിയിൽ പൂർണമായും അടച്ചുപൂട്ടിയ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 1, 2, വകാലത് സ്ട്രീറ്റ് എന് നിവ അധികൃതർ തുറന്നു കൊടുത്തു. 35 ദിവസങ്ങൾക്ക് ശേഷമാണ് ഭാഗികമായെങ്കിലും ഇൻഡസ് ട്രിയൽ ഏരിയയിൽ സ്ട്രീറ്റുകൾ തു റന്നു കൊടുത്തത്. നൂറുകണക്കിന് പ്രവാസികളിൽ കോവിഡ്–19 സ്ഥികരീകരിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് താമസക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇൻഡസ്ട്രിയൽ ഏരിയയിലെ വടക്ക് ഭാഗത്തെ സ്ട്രീറ്റ് 1 മുതൽ തെക്ക് ഭാഗത്തെ സ്ട്രീറ്റ് 32 വരെ അധികൃതർ അടച്ചുപൂട്ടിയത്. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം അധികൃതരുമായി കൂടിയാലോചിച്ച് ഘട്ടം ഘട്ടമായി ഏരിയ തുറക്കുമെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ അൽ ഖാതിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതിന് പിന്നാലെയാണ് സ്ട്രീറ്റ് 1, 2, വകാലത് സ്ട്രീറ്റ് എന്നിവ തുറന്നുകൊടുത്തിരിക്കുന്നത്. ഇവിടെയുള്ള സുരക്ഷാ ബാരിക്കേഡുകൾ നീക്കിയതോടെ ഗതാഗതം പുനസ്ഥാപിക്കപ്പെടുകയും കമ്പനികളും ഷോപ്പുകളും തുറന്നുപ്രവർത്തനമാരംഭിക്കുകയും ചെയ്തു.അതേസമയം, ഇൻഡസ്ട്രിയൽ ഏരിയ പൂർണമായും തുറന്നുകൊടുക്കുന്നത് വരെ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവയുടെ നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.നേരത്തെ, സ്ട്രീറ്റുകൾ തുറക്കുന്നതിന് മുമ്പ് വിവിധ ഏജൻസികളുമായി ചേർന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം മേഖലയിൽ അണുനശീകരണ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.