സ്പോ​ര്‍ട്സ് ഫോ​ക്ക​സ് മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ റ​യ്യാ​ൻ ഡി​വി​ഷ​ൻ ടീം ​അം​ഗ​ങ്ങ​ൾ

സ്പോ​ര്‍ട്സ് ഫോ​ക്ക​സ്: റ​യ്യാ​ന്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

ദോ​ഹ: യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഫോ​ക്ക​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഖ​ത്ത​ര്‍ റീ​ജ്യ​ന്‍ സം​ഘ​ടി​പ്പി​ച്ച സ്പോ​ര്‍ട്സ് ഫോ​ക്ക​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ റ​യ്യാ​ന്‍ ഡി​വി​ഷ​ന്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. അ​ല്‍വ​ക്റ, ഹി​ലാ​ല്‍, അ​ല്‍ സ​ദ്ദ്, ദോ​ഹ, റ​യ്യാ​ന്‍, മ​ദീ​ന ഖ​ലീ​ഫ തു​ട​ങ്ങി ആ​റു ഡി​വി​ഷ​നു​ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. 

മ​അ്മൂ​റ​യി​ലെ കാം​ബ്രി​ജ് സ്കൂ​ള്‍, ശാ​ന്തി​നി​കേ​ത​ന്‍ സ്കൂ​ള്‍, വു​കൈ​റി​ലെ ലെ​ജ​ന്‍റ്സ് ഗ്രൗ​ണ്ട്, തു​മാ​മ​യി​ലെ ഫോ​ക്ക​സ് വി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഫോ​ക്ക​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഖ​ത്ത​ര്‍ റീ​ജ്യ​ന്‍ സി.​ഇ.​ഒ ഹാ​രി​സ് പി.​ടി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബാ​ള്‍, വോ​ളി​ബാ​ള്‍, ക്രി​ക്ക​റ്റ്, ആം ​റ​സ്‍ലി​ങ്, ടേ​ബ്ള്‍ ടെ​ന്നി​സ്, കാ​രം​സ്, ബാ​ഡ്മി​ന്‍റ​ണ്‍, ചെ​സ് തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ളാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. റ​യ്യാ​ന്‍ ഡി​വി​ഷ​ൻ കൂ​ടു​ത​ൽ പോ​യ​ന്‍റ് ക​ര​സ്ഥ​മാ​ക്കി ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ള്‍ ഹി​ലാ​ല്‍ ഡി​വി​ഷ​ൻ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും വ​ക്റ ഡി​വി​ഷ​ൻ സെ​ക്ക​ൻ​ഡ് റ​ണ്ണ​ര്‍ അ​പ്പും നേ​ടി.

ഫോ​ക്ക​സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഖ​ത്ത​ര്‍ റീ​ജ്യ​ന്‍ ഇ​വ​ന്‍റ്സ് മാ​നേ​ജ​ര്‍ മൊ​യ്തീ​ന്‍ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് സ്പോ​ര്‍ട്സ് മാ​നേ​ജ​ര്‍ അ​നീ​സ് ഹ​നീ​ഫ് മാ​ഹി, ഡെ​പ്യൂ​ട്ടി സ്പോ​ര്‍ട്സ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് സ​ദീ​ദ്, മി​ദ് ലാ​ജ് ല​ത്തീ​ഫ്, ഫ​ഹ്സീ​ര്‍ റ​ഹ്മാ​ന്‍, റ​ഫീ​ഖ് കാ​രാ​ട്, റ​സീ​ല്‍ മൊ​യ്തീ​ന്‍, ആ​ശി​ക് ബേ​പ്പൂ​ർ എ​ന്നി​വ​ർ നേ​ത‍ൃ​ത്വം ന​ല്‍കി. സി.​ഒ.​ഒ അ​മീ​ര്‍ ഷാ​ജി, സി.​എ​ഫ്.​ഒ സ​ഫീ​റു​സ്സ​ലാം അ​ഡ്മി​ന്‍ മാ​നേ​ജ​ര്‍ അ​മീ​നു​ര്‍റ​ഹ്മാ​ന്‍, ഫാ​ഇ​സ് എ​ള​യോ​ട​ന്‍, റാ​ഷി​ക് ബ​ക്ക​ര്‍, യൂ​സു​ഫ് ബി​ന്‍ മു​ഹ​മ്മ​ദ്, സ​ലീ​ല്‍ റ​യ്യാ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ്പോ​ര്‍ട്സ് മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണം വി​പു​ല​മാ​യ മെം​ബേ​ഴ്സ് ഗാ​ത​റി​ങ്ങി​ലൂ​ടെ തു​മാ​മ​യി​ലെ ഫോ​ക്ക​സ് വി​ല്ല​യി​ല്‍ വെ​ച്ച് ന​ട​ത്തി.

Tags:    
News Summary - Sports Focus: Ryan Overall Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.