പൊഡാർ പേൾ സ്കൂളിലെ കായിക മേളയിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ ട്രോഫി സമ്മാനിക്കുന്നു
ദോഹ: വിദ്യാർഥികളുടെ കായിക കരുത്തിന് പ്രോത്സാഹനവുമായി പൊഡാർ പേൾ സ്കൂളിൽ വാർഷിക കായിക മേള സംഘടിപ്പിച്ചു. അൽ അറേബ്യ സ്പോർട്സ് ക്ലബിലായിരുന്നു തുമാമ, വെസ്റ്റ്ബേ, അൽ മെഷാഫ് കാമ്പസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വാർഷിക കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്കൂൾ ബാൻഡ് -സ്കൗട്ട് സംഘത്തിന്റെ പ്രകടനത്തോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് പാസ്റ്റും അരങ്ങേറി. ആറ് കാറ്റഗറികളിലായി 12 മത്സര ഇനങ്ങൾ അരങ്ങേറി. അധ്യാപകർ, രക്ഷിതാക്കൾ, ജീവനക്കാർ എന്നിവരും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.