എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ശാസ്ത്ര, ഗണിത, കലാ പ്രദർശനമായ ‘സ്പെക്ട്രം 2K22’ൽ മികവു കാട്ടിയ വിദ്യാർഥികൾ അധ്യാപകരോടൊപ്പം
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ശാസ്ത്ര, ഗണിത, കലാ പ്രദർശനമായ ‘സ്പെക്ട്രം 2K22’ന്റെ സമാപന ചടങ്ങ് നടത്തി. എം.ഇ.എസ് കോൺഫറൻസ് ഹാളിൽ നടന്ന എക്സിബിഷനിൽ വിദ്യാർഥികൾ 700-ഓളം പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. സ്പെക്ട്രം 2K22 ന്റെ മൂല്യനിർണയ പ്രവർത്തനങ്ങളും നടന്നു.
വിവിധ വിഭാഗങ്ങളിലായി മികച്ച 52 പ്രദർശനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ സംസാരിച്ചു. സയൻസ് എക്സിബിഷൻ കൺവീനർ വൈ.ഐ. ഷഹനാസ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളുടെ റിപ്പോർട്ടും രമ്യ നന്ദകുമാർ ജൂനിയർ വിഭാഗം റിപ്പോർട്ടും അവതരിപ്പിച്ചു.
മഞ്ജു മൻഷാദ്, എം.ജെ. സരിത, ഫെബിൻ ഷാഹിദ്, ഷൈലജ നിഷാദ് എന്നിവർ കോഓഡിനേറ്റർമാരായിരുന്നു. ഇംഗ്ലീഷ് വിഭാഗം കോഓഡിനേറ്റർ രമാ ദേവി സ്വാഗതവും ഐശ്വര്യ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.