സ്പെഷ്യൽ നമ്പറും ലോകകപ്പ് ലോഗോയും; ലേലവുമായി ട്രാഫിക് വിഭാഗം

ദോഹ: ലോകകപ്പ്​ ഫുട്​ബാളിന്‍റെ ആവേശം എല്ലായിടത്തും പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ മറ്റൊരു സുവർണാവസരം പ്രഖ്യാപിക്കുകയാണ്​ ഖത്തർ ട്രാഫിക്​ വിഭാഗം.

ലോകകപ്പിന്‍റെ അവിസ്മരണീയത അടയാളപ്പെടുത്തി വാഹനങ്ങൾ ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ലേലത്തിലൂടെ സവിശേഷ നമ്പറുകളും, ലോകകപ്പ്​ ലോഗോ പതിച്ച നമ്പർ ​​േപ്ലറ്റും സ്വന്തമാക്കി തന്നെ ഖത്തറിന്‍റെ നിരത്തുകളിൽ താരമാവാം.

മെട്രാഷ്​ രണ്ട്​ ആപ്ലിക്കേഷൻ വഴി നടക്കുന്ന ലേലത്തിലൂടെയാണ് ലോകകപ്പ്​​ ലോഗോ പതിച്ച സ്​പെഷ്യൽ നമ്പറുകൾ സ്വന്തമാക്കാൻ വാഹന ഉടമകൾക്ക്​ അവസരം നൽകുന്നത്​. മേയ്​ 22 രാവിലെ എട്ടിന്​ ആരംഭിക്കുന്ന ലേലം 25ന്​ രാത്രി 10 വരെ തുടരും. ലേലത്തിലൂടെ അനുവദിക്കുന്ന നമ്പറുകൾ ഖത്തർ ലോകകപ്പിന്‍റെ വിലപ്പെട്ട ലോഗോ പതിച്ചാവും നിരത്തിൽ ഇറങ്ങുകയെന്ന സവിശേഷതയുണ്ട്​.

രണ്ട്​ വിഭാഗങ്ങളായാണ്​ നമ്പറുകൾ തിരിച്ചിരിക്കുന്നത്​.ലേലത്തിൽ പ​ങ്കെടുക്കാൻ പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമാണ്​.

ലേലത്തിന്‍റെ അവസാന 15 മിനിറ്റിൽ ഏതെങ്കിലും നമ്പറുകൾക്ക്​ ബിഡിങ്​ വർധിക്കുക​യാണെങ്കിൽ ആ നമ്പറിന്​ മാത്രമായി മറ്റൊരു 15 മിനിറ്റ്​ കൂടി ലേലസമയം അധികമായി അനുവദിക്കുമെന്ന്​ ട്രാഫിക്​ വിഭാഗം അറിയിച്ചു. ലേലത്തിൽ വിജയിക്കുന്നവർ നാല്​ പ്രവർത്തി ദിവസത്തിനുള്ളിൽ ട്രാഫിക്​ വിഭാഗത്തിൽ ബന്ധപ്പെടണം.

ലേലത്തിൽ പ​ങ്കെടുത്ത ബിഡർ പണമടക്കാതെ പിൻവാങ്ങിയാൽ സെക്യൂരിറ്റി തുക കണ്ടുകെട്ടും. ബിഡർ ഒന്നിലേറെ നമ്പറുകൾ ലേലത്തിൽ പിടിച്ചാൽ, എല്ലാ നമ്പറുകളുടെയും തുക അടച്ചെങ്കിൽ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - Special number and World Cup logo; Traffic section with auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.