??. ?????????????????????????

ഖ​ത്ത​ർയാ​ത്ര ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ൽ  ഇ​ട​പെ​ടും –സ്​​​പീ​​ക്ക​​ർ ശ്രീരാമകൃഷ്​ണൻ

ദോ​ഹ: വി​സ​യി​ല്ലാ​തെ ഖ​ത്ത​റി​ലേ​ക്ക്​ വ​രു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​മെ​ന്ന്​ നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. ​രാ​ജ്യ​ത്തേ​ക്ക്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​സ​യി​ല്ലാ​തെ വ​രു​ന്ന​തി​ന്​ ഒ​രു ത​ട​സ​വു​മി​ല്ലെ​ന്ന്​ ഖ​ത്ത​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 
എ​ന്നി​ട്ടും വി​വി​ധ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ത​ട​യു​ക​യാ​ണ്. കൈ​യി​ൽ നി​ശ്​​ചി​ത പ​ണം, ഹോ​ട്ട​ൽ ബു​ക്കിം​ഗ്​ തു​ട​ങ്ങി ഖ​ത്ത​ർ മു​ന്നോ​ട്ടു​വെ​ക്കാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന്​ ആ​ളു​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ മു​സ്​​ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (മം​​വാ​​ഖ്) സം​​ഘ​​ടി​​പ്പി​​ച്ച മ​​ല​​പ്പു​​റം ജി​​ല്ല രൂ​​പീ​​ക​​ര​​ണ വാ​​ർ​​ഷി​​കാ​​ഘോ​​ഷ​ സ​മാ​പ​ന​ച​ട​ങ്ങി​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഖ​​ത്ത​​റി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​ൻ മീ​​ഡി​​യ ഫോ​​റം ‘മീ​​റ്റ് ദ ​​പ്ര​​സ്​’ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 

കേ​​ര​​ള​​ത്തിെ​​ൻ​​റ സാ​​മൂ​​ഹ്യ ച​​രി​​ത്ര​​ത്തി​​ൽ സം​​വാ​​ദ വി​​ധേ​​യ​​മാ​​യ രാ​ഷ്​​ട്രീ​​യ പ്ര​​ക്രി​​യയാ​​യി​​രു​​ന്നു മ​​ല​​പ്പു​​റം ജി​​ല്ല​യു​ടെ​ രൂ​​പ​വ​ത്​​​ക​​ര​​ണം. ആ ​തീ​രു​മാ​നം ​ശ​​രി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് കാ​​ലം തെ​​ളി​​യി​​ച്ചു. രാ​​ഷ്​​ട്രീ​​യ​​മാ​​യും സാ​​മൂ​​ഹി​​ക​​വു​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ മാ​​റ്റി നി​​ർ​​ത്ത​​പ്പെ​​ട്ട ഒ​​രു സ​​മൂ​​ഹ​​ത്തെ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​നു​​ള​​ള ശ്ര​​മ​​മാ​​യി​​രു​​ന്നു മ​​ല​​പ്പു​​റം ജി​​ല്ലാ രൂ​​പ​വ​ത്​​ക്ക​ര​​ണ​​മെ​​ന്നും സ്​​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു. 

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ലെ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​ന​​ങ്ങ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​റി​​യി​​ച്ച​​തി​​ൽ പ്ര​​ഥ​​മ​​ദൃ​​ഷ്​​​ടി​യി​ൽ തെ​​റ്റി​​ല്ല. അ​​വ​​കാ​​ശ ലം​​ഘ​​നം ന​​ട​​ന്ന​​താ​​യി പ്ര​​തി​​പ​​ക്ഷ​​ത്തിെ​​ൻ​​റ നോ​​ട്ടീ​​സ്​ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. അ​ത്​ പ​രി​ശോ​ധി​ക്കും. ക​​മ്മീ​​ഷ​​ൻ ഓ​​ഫ് എ​​ൻ​ക്വ​​യ​​റീ​​സ്​ ആ​​ക്ട് അ​​നു​​സ​​രി​​ച്ച് ഒ​​രു ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഗ​​വ​​ൺ​​മെ​​ൻ​​റി​​ന് ല​​ഭി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ അ​​തി​​ൽ എ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള​​ള റി​​പ്പോ​​ർ​​ട്ട് ആ​​റ് മാ​​സ​​ത്തി​​ന​​കം നി​​യ​​മ​​സ​​ഭ​​യി​​ൽ വെ​​ക്ക​​ണ​​മെ​​ന്നാ​​ണ് വ്യ​​വ​​സ്​​​ഥ. സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടും അ​​തി​​ൽ എ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളും നി​​യ​​മ​​സ​​ഭ​​യി​​ൽ വെ​​ക്കാ​​ൻ ഇ​​നി​​യും സ​​മ​​യ​​മു​​ണ്ടെ​​ന്നും സ്​​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു. 
പ്ര​​തി​​പ​​ക്ഷ​​ത്തിെ​​ൻ​​റ ഭാ​​ഗ​​ത്തു നി​​ന്നും ല​​ഭി​​ച്ച അ​​വ​​കാ​​ശ ലം​​ഘ​​ന നോ​​ട്ടീ​​സ്​ ച​​ട്ട​​പ്ര​​കാ​​രം പ​​രി​​ശോ​​ധി​​ച്ച് നി​​യ​​മ​​വി​​ദ​​ഗ​്​​ധ​രു​​മാ​​യി കൂ​​ടി​യാ​​ലോ​​ചി​​ച്ച് ന​​ട​​പ​​ടി​​ക​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ങ്കി​​ൽ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും സ്​​​പീ​​ക്ക​​ർ വ്യ​​ക്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​ൽ ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള​​ള ഭീ​​ക​​ര​​ത​​യു​​ണ്ടെ​​ന്ന വാ​​ദം തെ​റ്റാ​ണ്. ​വ​​ർ​​ഗീ​​യ​​ത ഏ​​ത് ഭാ​​ഗ​​ത്ത് നി​​ന്നാ​​യാ​​ലും എ​​തി​​ർ​​ക്ക​​പ്പെ​​ട​ണം. മ​​ല​​ബാ​​ർ കല​​ാപ​​ത്തെ വ​​ർ​​ഗീ​​യ​​മാ​​യി ചി​​ത്രീ​​ക​​രി​​ക്കാ​​നു​​ള​​ള ശ്ര​​മം ശ​​രി​​യ​​ല്ല. അ​​ത് ക​​ർ​​ഷ​​ക​​രു​​ടെ പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു. മാ​​ധ്യ​​മ ച​​രി​​ത്ര​​ത്തി​​ലെ ക​​റു​​ത്ത അ​​ധ്യാ​​യ​​മാ​​ണ് കോ​ട​തി​ക​ളി​ലെ മാ​​ധ്യ​​മ​വി​ല​ക്ക്. ജു​​ഡീ​​ഷ്യ​​ൽ കാ​ര്യ​ങ്ങ​ൾ ജ​​ന​​ങ്ങ​​ൾ അ​​റി​​യാ​​തി​​രി​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന് ഭൂ​​ഷ​​ണ​​മ​​ല്ല. ഇ​​ത് ഗൗ​​ര​​വ​​മാ​​യെ​​ടു​​ത്ത് ന്യാ​​യാ​​ധി​​പ​​ൻ​​മാ​​ർ പു​​ന​​പ​​രി​​ശോ​​ധ​​ന​​ക്ക് ത​​യ്യാ​​റാ​​വ​​ണം. 

ജ​​ന​​ങ്ങ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കു​​മ്പോ​​ൾ അ​​തേ വി​​ശ്വാ​​സം വാ​​ർ​​ത്ത​​യി​​ലൂ​​ടെ ജ​​ന​​ങ്ങ​​ൾ​​ക്ക് തി​​രി​​ച്ച് ന​​ൽ​​കാ​​നും മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് സാ​​ധി​​ക്ക​​ണം. ഗൗ​​ര​​വ​​മാ​​യ ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​മാ​​യ നി​​യ​​മ​​സ​​ഭ​​യെ പോ​​ലും ആ​​ക്ഷേ​​പ ഹാ​​സ്യ കേ​​ന്ദ്ര​​മാ​​യി മാ​​ധ്യ​​മ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. നി​​യ​​മസ​​ഭ​​യി​​ലെ ഗൗ​​ര​​വ​​ത​​ര​​മാ​​യ നി​​യ​​മ നി​​ർ​​മാ​​ണ​​ങ്ങ​​ളും മ​​റ്റും ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ ശ്ര​​മി​​ക്ക​​ണം. േബ്ര​​ക്കിം​​ഗ് ന്യൂ​​സു​​ക​​ളു​​ടെ കാ​​ല​​ത്ത് പ​​ല വാ​​ർ​​ത്ത​​ക​​ൾ​​ക്കും തു​​ട​​ർ​​ച്ച​​യി​​ല്ലാ​​തെ പോ​​കു​​ന്നു. മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന​​ത്​ ത​ട​യ​പ്പെ​ട​ണ​മെ​ന്നും സ്​​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു.

കേ​​ര​​ള ഗ​​വ​​ൺ​​മെ​​ൻ​​റിെ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക മ​​ല​​യാ​​ളി പാ​​ർ​​ല​​മെ​​ൻ​​റ് കേ​​ര​​ള ച​​രി​​ത്ര​​ത്തി​​ൽ വ​​ലി​​യ മു​​ന്നേ​​റ്റ​​മാ​​കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ഴു​​വ​​ൻ നി​​യ​​മ​​സ​​ഭാ അം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കു​ം. പ്ര​​വാ​​സി പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ക്രി​​യാ​​ത്മ​​ക ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അ​ത്​ ക​​രു​​ത്ത് പ​​ക​​രും. വി​​വി​​ധ​ പ്ര​​വാ​​സി പ്ര​​ശ്ന​​ങ്ങ​​ളും മ​​റ്റും സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ടു​ം. ഗ​​വ​​ൺ​​മെ​​ൻ​​റിെ​​ൻ​​റ നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ സം​​വി​​ധാ​​ന​​മാ​​യി ഈ ​​സ​​മ്മേ​​ള​​ന​​ത്തെ മാ​​റ്റും. 

കേ​​ര​​ള​​ത്തി​​ലെ പ്ര​​കൃ​​തി വി​​ഭ​​വ​​ങ്ങ​​ളെ വ്യ​​വ​​സ്​​​ഥാ​​പി​​ത​​മാ​​യി ഉ​​പ​​യോ​​പ്പെ​​ടു​​ത്ത​ണം. ക​രി​മ​ണ​ൽ ഖ​ന​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള​​ള​വ​യു​​മാ​​യി മു​​ന്നോ​​ട്ട് പോ​​കാ​​ൻ സാ​​ധി​​ക്ക​​ണം. പ്ര​​വാ​​സി​​ക​​ളു​​ടെ നി​​ക്ഷേ​​പ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി കേ​​ര​​ള​​ത്തി​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ വി​​ക​​സ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്നും സ്​​​പീ​​ക്ക​​ർ പ​​റ​​ഞ്ഞു.
പ​​രി​​പാ​​ടി​​യി​​ൽ മീ​​ഡി​യ ഫോ​​റം സെ​​ക്ര​​ട്ട​​റി മു​​ജീ​​ബ് റ​ഹ്​​മാ​​ൻ  സ്വാ​​ഗ​​ത​​വും ട്ര​​ഷ​​റ​​ർ ഐ.​​എം.​​എ റ​​ഫീ​​ഖ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Tags:    
News Summary - speaker-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.