ഐ.​സി.​സി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ദോഹയിൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ലോ​ഞ്ച് ചെ​യ്യു​ന്നു

സേ​വ​ന​ങ്ങ​ൾ ഇ​നി വി​ര​ൽ​ത്തു​മ്പി​ൽ; ഐ.​സി.​സി​ മൊബൈൽ ആ​പ് ലോഞ്ച് ചെയ്തു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി) പു​തി​യ മൊ​ബൈ​ൽ ആ​പ്പ് പു​റ​ത്തി​റ​ക്കി. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, മ​റ്റ് വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​പ്പ് നി​ർ​മി​ച്ച​ത്.

പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഐ.​സി.​സി​യി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ, അ​റി​യി​പ്പു​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സ്കീ​മു​ക​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, ക​മ്മ്യൂ​ണി​റ്റി അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള അ​പ്ഡേ​റ്റു​ക​ൾ ആ​പ്പി​ലൂ​ടെ വേ​ഗ​ത്തി​ൽ അ​റി​യാം.

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കും തൊ​ഴി​ൽ​ദാ​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സ​മ​ഗ്ര​മാ​യ ജോ​ബ് പോ​ർ​ട്ട​ൽ ആ​പ്പി​ന്റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. ഇ​തി​ലൂ​ടെ പ്രൊ​ഫൈ​ലു​ക​ൾ നി​ർ​മി​ക്കാ​നും റെ​സ്യൂ​മു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും ജോ​ലി ഒ​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.

പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന 'ഐ.​സി.​സി എ​ലൈ​റ്റ് ക്ല​ബ്' പ്രീ​മി​യം മെ​മ്പ​ർ​ഷി​പ്പ് പ​ദ്ധ​തി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ക്സ്ക്ലൂ​സീ​വ് ഡി​സ്‌​കൗ​ണ്ടു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ്ര​ത്യേ​ക ക്ഷ​ണം, മറ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ എ​ലൈ​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും.

ഐ.​സി.​സി​ക്ക് കീ​ഴി​ലു​ള്ള വി​വി​ധ ഫോ​റ​ങ്ങ​ൾ, ക്ല​ബു​ക​ൾ, അ​സോ​സി​യേ​റ്റ് സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ്ണ​വി​വ​ര​ങ്ങ​ളും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നും ഐ.​സി.​സി​യു​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും എ​ളു​പ്പ​വുമാ​ക്കാ​നും ആ​പ്ലി​ക്കേ​ഷ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഐ.​സി.​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ്രോ​യി​ഡ്, ആപ്പ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി ലോ​ഞ്ച് ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ (ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി ആ​ൻ​ഡ് ക​ൺ​സു​ലാ​ർ) ഡോ. ​വൈ​ഭ​വ് എ. ​ട​ണ്ടാ​ലെ, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ന്ത​നു ദേ​ശ്പാ​ണ്ഡെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Services are now at your fingertips; ICC launches mobile app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.