പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കനേഡിയൻ ഫുട്ബാൾ താരം ഇസ്മായിൽ കോനെയെ ഖത്തർ താരം ആസിം മദിബോ സന്ദർശിച്ചപ്പോൾ

ക്ഷമിക്കണം കോനെ, നിന്റെ മുറിവിൽ ഖത്തറിനാണ് വേദന; കായികമന്ത്രിയോടൊപ്പം പരിക്കേറ്റ കോനെയെ സന്ദർശിച്ച് ആസിം മദിബോ

ദോഹ: ലോകകപ്പ് ഫുട്ബാളിൽ ഖത്തറിനെതിരായ മത്സരത്തിൽ കാലിന്റെ എല്ല് പൊട്ടി അടുത്ത മത്സരങ്ങൾ നഷ്ടമായ കനേഡിയൻ താരം ഇസ്മായിൽ കോനെ ഈ ലോകകപ്പിന്റെ വേദനയായിരുന്നു. ആ വേദനയിൽ പങ്കുചേർന്ന് സ്നേഹത്തിന്റെ സന്ദേശവുമായി അന്ന് കോനെയെ ടാക്കിൾ ചെയ്ത ഖത്തർ ഡിഫൻഡർ ആസിം മദിബോ ചികിത്സയിൽ കഴിയുന്ന കോനെയെ സന്ദർശിച്ചു. ഖത്തർ കായികമന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും കൂടെയുണ്ടായിരുന്നു.

നിറകണ്ണുകളോടെ മദിബോ ചേർത്തുപിടിച്ചപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും കോനെ വേദന മറന്നു. കനേഡിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പീറ്റർ അഗ്രൂസോയുടെ നേതൃത്വത്തിൽ ഖത്തർ സംഘത്തെ സ്വീകരിച്ചു. ടാക്ലിങ്ങും പരിക്കുമെല്ലാം കളിയു​ടെ ഭാഗമാണെങ്കിലും ഇങ്ങനെയായിത്തീരുമെന്ന് മദിബോ കരുതിയില്ല. കോനെയുടെ പരിക്കിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും പരിക്കേൽപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും മദിബോ പറഞ്ഞു.

Tags:    
News Summary - Sorry Kone, Qatar is suffering from your injury; Asim Madibo visits injured Kone with Sports Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.