ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡന്റ് ദീപ്തി സുരേഷ് പുസ്തകങ്ങൾ കൈമാറുന്നു
ഐ.സി.സി ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി
ദോഹ: ഫ്രണ്ട്സ് കോഴിക്കോട് (ഫോക്ക്) വനിതാ വിഭാഗത്തന്റെ നേതൃത്വത്തിൽ ഐ.സി.സി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. വായനാ സംസ്കാരത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് ഫോക്ക് വനിതാ വിഭാഗം നടത്തിയ പരിപാടി മാതൃകാപരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. ഐ.സി.സി.ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.പി. മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡന്റ് ദീപ്തി സുരേഷ് പുസ്തകങ്ങൾ കൈമാറി. ഐ.സി.സി ജനറൽ സിക്രട്ടറി എബ്രഹാം കെ. ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, എം.സി മെംബർമാരായ പൂർവി ശ്രോഫ്, വെങ്കപ്പ ഭാഗവതുള്ള എന്നിവർ പങ്കെടുത്തു.
ഫോക്ക് വനിതാ വിഭാഗം ഭാരവാഹികളായ റംല സമദ്, ഷിൽജി റിയാസ്, സമീറ അബ്ദുല്ല, ഫാസിന ഷഫീഖ്, ഷംല സാജിദ്, തസ്നി നസീഫ്, റംല മുഹമ്മദലി, വീണ വിശ്വനാഥ്, നസീഹ നെല്ലൂർ, ആർ. അശ്വതി എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഫോക് ജനറൽ സെക്രട്ടറി ബിജു കൈവേലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.