അധ്യാപക യോഗ്യതാ മൂല്യനിർണയത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ശാന്തിനികേതൻ സ്കൂൾ അധ്യാപകർ അധികൃതരോടൊപ്പം
അധ്യാപക യോഗ്യതാ മൂല്യനിർണയത്തിൽ മികവുമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധ്യാപകർ
ദോഹ: ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധ്യാപക യോഗ്യതാ മൂല്യനിർണയം വിജയകരമായി പൂർത്തിയാക്കി ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ അധ്യാപകർ. സ്കൂളിലെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകൻ താഹിർ മുഖ്താർ, അറബിക് അധ്യാപകൻ സലാഹ് നുഅ്മാൻ അൽഅബ്ദുല്ല, ചരിത്രാധ്യാപിക റംഷിദ ഫഹദ് എന്നിവരാണ് യോഗ്യതാ പരിശോധനയിൽ മികച്ച വിജയം നേടിയത്.
മന്ത്രാലയം അംഗീകരിച്ച മൂല്യനിർണ്ണയ രീതികളിലൂടെ ക്ലാസ് റൂം അധ്യാപനം, വിദ്യാർഥികളുടെ മികവ്, തൊഴിൽപരമായ കാര്യക്ഷമത എന്നിവ നിരീക്ഷിച്ചാണ് യോഗ്യതാ പത്രങ്ങൾ നൽകുക. മികച്ച വിജയം കൈവരിച്ച അധ്യാപകരെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റും സഹപ്രവർത്തകരും അനുമോദിച്ചു.
അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകിയ വിവിധ ഡിപ്പാർട്ട്മെന്റ് തലവന്മാരായ അബ്ദുൽ അലീം, പായൽ ദാസ്, മുദസ്സിർ കിർമാനി എന്നിവരുടെ സേവനങ്ങളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സുജിത് കുമാർ എന്നിവരുടെ നിരന്തരമായ പിന്തുണക്കും മാർഗനിർദേശങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.