സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത എസ്.ഐ.എസ് വിദ്യാർഥികൾ
ദോഹ: സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിലെ മികച്ച പ്രകടനത്തിനു ശേഷം ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് സിനാൻ (11), ഹിഷാം അഹമ്മദ് (12), മുഹമ്മദ് ഇർഫാൻ (8), അമിൻ സാബിക് (11) എന്നിവർ ഉത്തർപ്രദേശിലെ സന്ത് അതുലാനന്ദ് കോൺവെന്റ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിൽ ഖത്തറിനെ പ്രതിനിധാനംചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ആഫ്രിക്ക, ജപ്പാൻ, തായ്ലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുത്തിരുന്നു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ അത്ലറ്റുകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ സുജിത്ത് കുമാർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.