ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു​ മുതൽ പേര് ചേർക്കാം

ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രജിസ്​േട്രഷൻ ഇന്നു മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഴുവൻ ഇലക്​ടറൽ ജില്ലകളിലെയും വോട്ടർ പട്ടിക രജിസ്​േട്രഷൻ അടുത്ത വ്യാഴാഴ്​ച വരെ നീണ്ടുനിൽക്കുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് രജിസ്​റ്റർ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ പൗരന്മാരും രജിസ്​റ്റർ ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

ഖത്തറിൽ ജനിച്ച, ഖത്തരി പൗരത്വമുള്ള, പിതാമഹൻ ഖത്തരിയായ, 2021 ആഗസ്​റ്റ് 22ലേക്ക് 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാം. യോഗ്യരായ മുഴുവൻ പൗരന്മാരും രജിസ്​േട്രഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി ​സ്വദേശികളോട് ആഹ്വാനം ചെയ്​തിരുന്നു.

മെട്രാഷ് 2 ആപ്ലിക്കേഷൻ വഴിയോ എസ്​.എം.എസ്​ വഴിയോ അല്ലെങ്കിൽ ഇലക്ട്രൽ ആസ്​ഥാനത്ത് നേരിട്ടെത്തിയോ രജിസ്​റ്റർ ചെയ്യാം. ഖത്തരി ഐ.ഡി നമ്പർ, മൊബൈൽ നമ്പർ എന്നിവയാണ് പ്രധാനമായും രജിസ്​േട്രഷന് ആവശ്യമായി വരുന്നത്. ആഗസ്​റ്റ് എട്ട്, ഞായറാഴ്​ച കരട് വോട്ടർ പട്ടിക പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനിർമാണ സഭയായ ശൂറാ കൗൺസിലിലേക്ക് ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

രാജ്യത്തിൻെറ ചരിത്രത്തിൽ ശൂറാ കൗൺസിലിലേക്ക് ജനാധിപത്യരീതിയിൽ നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പിനാണ് ഒക്ടോബറിൽ രാജ്യം സാക്ഷ്യം വഹിക്കാനിരിക്കുന്നത്. 30 ഇലക്​ടറൽ ജില്ലകളിൽനിന്നുള്ള പ്രതിനിധികളായിരിക്കും ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. കഴിഞ്ഞ വർഷം നവംബറിലാണ് ശൂറാ കൗൺസിലിലേക്ക് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ് പുറപ്പെടുവിച്ചത്.  

Tags:    
News Summary - Shura Council Election: Voters can be added to the list from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.