ചെറുകഥാ സമാഹാരം "ഖാഫില' പ്രകാശനം പി.കെ. പാറക്കടവ് പാമ്പോടൻ അബൂബക്കറിന് നൽകി നിർവഹിക്കുന്നു

ചെറുകഥാ സമാഹാരം ‘ഖാഫില’ പ്രകാശനം ചെയ്തു

ദോഹ: യുവ പ്രവാസി എഴുത്തുകാരൻ ഷരീഫ് അരിമ്പ്രയുടെ പത്തു ചെറുകഥാ സമാഹാരമായ ഖാഫില പുറത്തിറങ്ങി. കൊണ്ടോട്ടി കോ -ഓപ് കോളജിൽ നടന്ന സ്മാരകത്തിനരികിലൂടെ എന്ന പൂർവ്വ വിദ്യാർഥികളുടെ മെഗാ അലുമ്നിയിൽ പി.കെ. പാറക്കടവ് പാമ്പോടൻ അബൂബക്കറിന് നൽകി പ്രകാശനം നിർവഹിച്ചു. സി.പി. നിസാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹബീബുർ റഹ്മാൻ അധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി നഗരസഭ ചെയർമാൻ യൂ.കെ. മമ്മദിശ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തി. അനസ് മുക്കണ്ണൻ, നജ്മുദ്ദീൻ കൊണ്ടോട്ടി, രമേഷ് കുമാർ റെജുലാസ്, സുമേഷ് അരിമ്പ്ര, ബുള്ളറ്റ് മാനു തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മുഹ്‌യുദ്ദീൻ നന്ദി പറഞ്ഞു.

Tags:    
News Summary - Short story collection 'Khafila' by Sherief Arimbra released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.