Posted On
date_range Updated On
date_range ഷെജി വലിയകത്ത് ഐ.ബി.പി.സി വൈസ് പ്രസിഡൻറ്
ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ ബിസിനസ് ആൻറ് പ്രഫഷനൽസ് കൗൺസിൽ (ഐബിപിസി) വൈസ് പ്രസിഡൻറായി ഷെജി വലിയകത്ത് തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ ചാവക്കാട് സ്വദേശിയായ ഷെജി നിലവിൽ മെമ്പർഷിപ് കമ്മിറ്റി ഹെഡ് ആണ്. വൈസ് പ്രസിഡൻറ് ആയ സുമിത് മൽഹോത്ര ഒഴിയുന്ന സ്ഥാനത്തേക്കാണ് ഷെജിയെ തിരഞ്ഞെടുത്തത്. പ്രസിഡൻറ് അസിം അബ്ബാസ്, ഐസിസി പ്രസിഡൻറ് മണികണ്ഠൻ, െഎ.സി.ബി.എഫ് പ്രസിഡൻറ് ബാബുരാജൻ, വൈസ് പ്രസിഡൻറ് മഹേഷ് ഗൗഡ, ഐ.എസ്.സി വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരള ബിസിനസ് ഫോറത്തിൻെറ പ്രതിനിധിയായാണ് ഷെജി വലിയകത്ത് ഐബിപിസിയിൽ എത്തിയത്. ഫോറത്തിന് കിട്ടിയ അംഗീകരമാണ് ഇതെന്ന് മുൻ പ്രസിഡൻറ് അബ്ദുല്ല തെരുവത്തും, നിലവിലെ പ്രസിഡൻറ് ജയരാജും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.