ധൗലഗിരി കൊടുമുടിയിൽ ഖത്തർ ദേശീയപതാകയുമായി ശൈഖ അസ്മ ആൽഥാനി
ദോഹ: ആകാശംമുട്ടെ തലയുയർത്തിനിൽക്കുന്ന ഓരോ കൊടുമുടികളും ശൈഖ അസ്മ ആൽഥാനി കാൽച്ചുവട്ടിലാക്കുകയാണ്. സെപ്റ്റംബർ 27ന് ലോകത്തെ ഉയരത്തിൽ എട്ടാമതുള്ള മൗണ്ട് മനാസ്ലു കൊടുമുടി കീഴടക്കി, രണ്ടാഴ്ച തികയുംമുേമ്പ ഉയരത്തിൽ ഏഴാമതുള്ള ധൗലഗിരി കൊടുമുടിയും കാൽച്ചുവട്ടിലാക്കി ഖത്തറിെൻറ ധീരവനിതയുടെ ജൈത്രയാത്ര തുടരുന്നു.
സമുദ്രനിരപ്പിൽനിന്ന് 8167 മീറ്റർ ഉയരത്തിൽ ആകാശംതൊട്ട്, നേപ്പാളിെൻറ അതിർത്തിക്കുള്ളിൽ നിൽക്കുന്ന ധൗലഗിരിക്ക് മുകളിലേക്കായിരുന്നു ഇത്തവണ ശൈഖ അസ്മ ആൽഥാനിയുടെ പർവതാരോഹണം. ൈവറ്റ് മൗണ്ടെയിൻ എന്ന് ലോകം വിളിക്കുള്ള ധൗലഗിരിക്ക് മുകളിൽ കയറി, ഖത്തർ ദേശീയപാതക പാറിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ശൈഖ അസ്മ സന്തോഷം പ്രകടിപ്പിച്ചു.
8163 മീറ്റർ ഉയരമുള്ള മനാസ്ലു കീഴടക്കി വിശ്രമങ്ങളൊന്നുമില്ലാതെയാണ് സംഘം അടുത്ത പർവതമുകളിലേക്ക് യാത്രയായത്. ബേസ് ക്യാമ്പിൽനിന്ന് മുകളിലേക്കും തിരിച്ചുമായി തുടർച്ചയായി 32 മണിക്കൂർ യാത്രചെയ്താണ് ദൗത്യം പൂർത്തിയാക്കിയതെന്ന് ശൈഖ അസ്മ പറയുന്നു. മുൻപരിചയങ്ങളുടെ കരുത്തിൽ കൃത്യമായ മാർഗങ്ങൾ പിന്തുടർന്നായിരുന്നു യാത്ര. പർവതാരോഹണത്തിലെ ശരിയായ ടെക്നിക്കുകൾ ഉപയോഗപ്പെടുത്താൻ കൂടി കഴിഞ്ഞുവെന്ന് ഇവർ പറയുന്നു.
8000 മീറ്ററിന് മുകളിലേക്ക് ഒക്സിജൻ സംവിധാനങ്ങൾ കരുതാതെ മനാസ്ലു കീഴടക്കിയാണ് അസ്മ രണ്ടാഴ്ച മുമ്പ് അമ്പരപ്പിച്ചത്്. ഇങ്ങനെ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബ് പർവതാരോഹകയായിരുന്നു ഇവർ. അന്നും ഹെലികോപ്ടറോ മറ്റോ സഹായമില്ലാതെയായിരുന്നു ബേസ് ക്യാമ്പിലേക്കുള്ള മടക്കവും.
കഴിഞ്ഞ ആഗസ്റ്റിൽ 5642 മീറ്റർ ഉയരമുള്ള യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയിരുന്നു. അതു കഴിഞ്ഞാണ് നേപ്പാളിലേക്ക് തിരിച്ചത്. സാഹസികതകൾ ശീലമാക്കിയ ശൈഖ അസ്മ ആൽഥാനി, ലോകത്തെ ഏഴ് വലിയ കൊടുമുടികളും കീഴടക്കി ഗ്രാൻഡ്സ്ലാം ചലഞ്ച് പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് മൗണ്ട് എൽബ്രസ്, മനാസ്ലു, ധൗലഗിരി എന്നിവ കീഴടക്കി യാത്ര തുടരുന്നത്.
എവറസ്റ്റ്, അകൊൻകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, വിൻസോൺ, പുൻകാ ജയ, മൗണ്ട് എൽബ്രസ് എന്നിവ കീഴടക്കി ഉത്തര -ദക്ഷിണ ധ്രുവങ്ങളിലൂടെ സഞ്ചാരം പൂർത്തിയാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഈ വർഷാദ്യം എവറസ്റ്റ് കൊടുമുടി കാൽകീഴിലാക്കാനായി പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷ്യത്തിൽനിന്ന് പിൻമാറുകയായിരുന്നു.
ഇതിനിടെ, 2019ൽ അർജൻറീനയിലെ അകൊൻകാഗ്വയും 2014ൽ കിളിമഞ്ചാരോയും കീഴടക്കിയ അസ്മ ആൽഥാനി, 2018ൽ യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തി. ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ കൂടിയാണ് ശൈഖ അസ്മ ആൽഥാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.