ദോഹ: മെട്രാഷിലൂടെ ഇനി സുരക്ഷാ സംബന്ധമായ വിവരങ്ങൾ അധികൃതർക്ക് കൈമാറാം. അന്വേഷണ നടപടികൾ വേഗത്തിലാക്കാനും പൊതുസുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ വിവരങ്ങൾ രഹസ്യമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (സി.ഐ.ഡി) നൽകാൻ സാധിക്കും.
സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സുരക്ഷാ സംബന്ധമായ വിവരങ്ങൾ മെട്രാഷ് ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കൈമാറാൻ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന വാഹനങ്ങൾ, വ്യക്തികൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
വിവരങ്ങൾ കൈമാറേണ്ട രീതി:
മെട്രാഷ് ആപ്പിന്റെ ഹോം പേജിൽ നിന്ന് 'സെക്യൂരിറ്റി' എന്ന ഐക്കൺ തിരഞ്ഞെടുക്കുക. അതിൽ 'സെക്യൂരിറ്റി കംമ്പ്ലൈന്റ് (Security Complaint)എന്ന ഓപ്ഷനിൻ ക്ലിക്ക് ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (Criminal Investigation Department) സെലക്ട് ചെയ്യുക. അനുയോജ്യമായ കാറ്റഗറി തിരഞ്ഞെടുത്ത ശേഷം ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.