ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ സോയ
ഫാത്തിമ സഫർ, സയ്യിദ് റബിയാമ സഫർ
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് ബാഡ്മിന്റണിൽ മികച്ച നേട്ടം. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനികളായ സോയ ഫാത്തിമ സഫർ (ഗ്രേഡ് 7), സയ്യിദ് റബിയാമ സഫർ (ഗ്രേഡ് 10) എന്നിവരാണ് മികച്ച പ്രകടവുമായി സ്കൂളിന് അഭിമാനമായത്.
ഒക്ടോബറിൽ ഒമാനിൽ നടന്ന ഒമാൻ ഗ്രാൻഡ് പ്രീ ഓപൺ ടൂർണമെന്റ് -സീസൺ 4 അണ്ടർ 15 ഗേൾസ് സിംഗ്ൾസ് വിഭാഗത്തിൽ സോയ ഫാത്തിമ സഫർ റണ്ണറപ് സ്ഥാനം (വെള്ളി മെഡൽ) നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
തുടർന്ന്, ഖത്തറിൽ നടന്ന ക്യു.ബി.എഫ് ഓപൺ അണ്ടർ 13 ഗേൾസ് ഡബ്ൾസിൽ സ്വർണ മെഡലും അണ്ടർ 13 ഗേൾസ് സിംഗ്ൾസിൽ വെള്ളി മെഡലും സോയ ഫാത്തിമ സഫർ കരസ്ഥമാക്കി.
അണ്ടർ 17 സിംഗ്ൾസിൽ വെങ്കല മെഡലും അണ്ടർ 19 ഡബ്ൾസിൽ വെങ്കല മെഡലും നേടി റബിയാമയും സ്കൂളിന് അഭിമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.