ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ലോക ഹിന്ദി ദിനാചരണ പരിപാടിയിൽനിന്ന്
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ലോക ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ സെക്ഷനുകളിലായി വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് പോസ്റ്റർ നിർമാണവും കവിതാ പാരായണവും ഉൾപെടെയുള്ള പരിപാടികൾ നടത്തി. സംഘഗാനം, പ്രസംഗം, കഥ പറച്ചിൽ എന്നിവയും സംഘടിപ്പിച്ചു.ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വിദ്യാർഥികൾക്ക് സംസാരിക്കാനും അവസരമൊരുക്കി.
വിദ്യാർഥികളിൽ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് ദിനാചരണ പരിപാടികൾ നടത്തിയത്. ഹിന്ദിയിൽ പരസ്പരം ആശയവിനിമയം നടത്തിയതിലൂടെ ഹിന്ദിയിലും അറബിയിലുമുള്ള ചില വാക്കുകളുടെ സാമ്യത കുട്ടികളെ ആകർഷിച്ചു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉൾക്കൊള്ളാനും സംരക്ഷിക്കാനും ഇവ കുട്ടികളെ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.