ദോഹ: രണ്ടാമത് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആൻറി കറപ്ഷൻ എക്സലൻസ് അവാർഡ് ജേതാക്കളെ അമീറിെൻറ അസാന്നിദ്ധ്യത്തിൽ അമീറിെൻറ പേഴ്സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി ആദരിച്ചു. ജനീവയിലെ യു.എൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐക്യരാഷ്ട്രസഭ ഉന്നത പ്രതിനിധികളും സംബന്ധിച്ചു. സയൻറിഫിക് റിസർച്ച്, വിദ്യാഭ്യാസ വിഭാഗത്തിൽ അമേരിക്കയിൽ നിന്നുള്ള െപ്രാഫ.റൈസിനും ചൈനയിൽ നിന്നുള്ള െപ്രാഫ. വാങിനും ശൈഖ് ജാസിം പുരസ്കാരങ്ങൾ സമ്മാനിച്ചു. യൂത്ത് ക്രിയേറ്റിവിറ്റി വിഭാഗത്തിൽ അവാർഡ് ഇന്തോനേഷ്യയുടെ സായ േപ്രംപുവൻ ആൻറി കറപ്സിയെന്ന ഗ്രൂപ്പിന് ലഭിച്ചു. അഴിമതി സംബന്ധിച്ച് ഇതിനകം തന്നെ 1300ലധികം യുവാക്കൾക്കിടയിൽ ബോധവൽകരണം നടത്താൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.
ലൈഫ് ടൈം വിഭാഗത്തിൽ ശൈഖ് തമീം അവാർഡ് ഇറ്റലിയിൽ നിന്നുള്ള ജെറാർഡോ കൊളംബോക്കും ജോർദാനിൽ നിന്നുള്ള മോഹി അൽ ദിൻ അൽ തൂഖിനും ലഭിച്ചു. അഴിമതിക്കെതിരെ വർഷങ്ങളായുള്ള പ്രവർത്തനങ്ങളാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. യു.എൻ ആസ്ഥാനത്ത് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. തുണീഷ്യയുടെ മുൻ പ്രസിഡൻറായ ഡോ. മുഹമ്മദ് മുൻസിഫ് മർസൂഖി, യു.എൻ പ്രതിനിധി മൈക്കൽ മുള്ളർ, ഡ്രഗ്സ് ആൻഡ് ൈക്രം യു.എൻ ഓഫീസ് എക്സിക്യൂട്ടിവ് ഡയറക്ടർ യൂറി ഫെഡറ്റോവ് തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ദോഹ ആസ്ഥാനമാക്കിയുള്ള റൂൾ ഓഫ് ലോ ആൻഡ് ആൻറികറപ്ഷൻ സെൻററാണ് 2015ൽ ശൈഖ് തമീം ആൻറി കറപ്ഷൻ എക്സലൻസി അവാർഡിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.