ശഹീദ് ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി സ്ട്രീറ്റ്

‘ശഹീദ് ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി സ്ട്രീറ്റ്’ ഈ സ്ട്രീറ്റ്, ഇനി ധീര രക്തസാക്ഷിയുടെ പേരിൽ

ദോഹ: ഇസ്രായേൽ ആക്രമണത്തിനിടെ തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ രക്തസാക്ഷിയായ വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ സ്മരണയ്ക്കായി അൽ വക്റയിലെ വീടിന് എതിർവശത്തുള്ള സ്ട്രീറ്റ് നമ്പർ (90) അദ്ദേഹത്തിന്റെ പേര് നൽകി.

മന്ത്രിതല തീരുമാനം അനുസരിച്ച് ഈ തെരുവ് ‘ശഹീദ് ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി സ്ട്രീറ്റ്’ എന്ന് അറിയപ്പെടും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡേറ്റാബേസിൽ പുതിയ പേര് രജിസ്റ്റർ ചെയ്യാൻ സർവേ ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്.

ഹമാസിന്റെ നേതാക്കൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഡ്യൂട്ടിക്കിടെയാണ് ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയ അംഗമായിരുന്ന വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ വീരമൃത്യു വരിച്ചത്.

ഇസ്രായേൽ ആക്രമണത്തിൽ മരിച്ച ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസാരി ഉൾപ്പെടെയുള്ള അറുപേരുടെ മയ്യിത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖബറടക്കിയത്ത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മയ്യത്ത് നമസ്കാരം നടന്നത്. 

Tags:    
News Summary - ‘Shaheed Badr Saad Muhammad Al-Humaydi Al-Dosari Street’; This street, now named after the brave martyr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.