Posted On
date_range Updated On
date_range ദോഹയിൽ റെസ്റ്റാറന്റിലുണ്ടായ സംഘർഷം; 25 പേർ അറസ്റ്റിൽ
ദോഹ: ഖത്തറിൽ റെസ്റ്റാറന്റിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോകകപ്പ് ഫുട്ബാളിൽ അർജീരിയയും ജോർഡനും തമ്മലുള്ള മത്സരം സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഖത്തറിൽ ജോലി ചെയ്യുന്ന രണ്ട് രാജ്യക്കാർ തമ്മിലുള്ള അടിപിടിയിലെത്തിയത്. ദഫ്ന ഭാഗത്തെ റെസ്റ്റാറന്റിലാണ് സംഭവം.
റെസ്റ്റാറന്റിലെ കസേരയും മറ്റും എടുത്ത് അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.