ദോഹ: ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ-കഅബി, റാസ് ലഫാനിലെ ബർസാൻ ഗ്യാസ് പ്ലാന്റ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
പരിക്കേറ്റവർ ഇപ്പോൾ ദോഹ ഹമദ്, അൽ വക്ര ഹമദ് ആശുപത്രി, ഹസം മെബൈരീക് ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സയിൽ ഉള്ളത്. സന്ദർശനത്തിനിടെ, അവരുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി അദ്ദേഹം ആശംസകൾ നേർന്നു. കൂടാതെ, ഖത്തറിന്റെ ഊർജമേഖലയിലെ എല്ലാവരുടെയും ആശംസകളും പിന്തുണയും അവർക്കു കൈമാറുകയും ചെയ്തു.
ഈ അപകടത്തിന് ഇരയായ എല്ലാവർക്കും ഖത്തർ എനർജിയുടെ സഹായം നൽകുമെന്ന് മന്ത്രി അൽ-കഅബി ഉറപ്പുനൽകി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏതാനും പേർ മാത്രമാണ് ഇപ്പോഴും ആശുപത്രിയിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.