വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്ന ഐ.എം. വിജയൻ
Posted On
date_range Updated On
date_range സോൾ ഖത്തർ ഫൈനൽ ഇന്ന്; വിജയൻ മുഖ്യാതിഥി
ദോഹ: മുൻ ഫുട്ബാൾ താരങ്ങളുടെ കൂട്ടായ്മയായ സോൾ ഖത്തർ സംഘടിപ്പിക്കുന്ന എ.എസ്. ഫിറോസ്, ധനരാജ് മെമ്മോറിയൽ അഖിലേന്ത്യ സെവന്‍സ് ഫുട്ബാൾ ടൂർണമെന്‍റിൽ ഇന്ന് കിരീടപോരാട്ടം. ദോഹ മിസൈമിറിലെ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ഫൈനൽ.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. വ്യാഴാഴ്ച രാത്രിയിൽ നടന്ന അലി ഇന്‍റർനാഷനൽ എഫ്.സി- ഫ്രൈഡേ എഫ്.സി, ഒലെ എഫ്.സി, -ഫ്ലൈവെൽ ടൂർസ് മത്സരത്തിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.