സഫാരി എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ആരംഭിച്ചു

ദോഹ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്‌തമായ വിപണന ശൈലികൊണ്ടും ജനപ്രിയ പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടിയ സഫാരി ഗ്രൂപ്പിന്റെ എട്ടാമത് ഔട്ട്‌ലെറ്റ് -സഫാരി ഷോപ്പിങ് സെന്റർ -ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ പ്രവർത്തനമാരംഭിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ദോഹ ബാങ്ക് ആക്ടിങ് ചീഫ് ഓഫ് ഹോൾസെയിൽ ബാങ്കിങ് ഫാദി ഫദൽ, ജി.ഡബ്ല്യു.സി ചീഫ് കൊമേഴ്ഷ്യൽ ഓഫിസർ സയിദ് മാസ്, ജി.ഡബ്ല്യു.സി ചീഫ് ഫിനാൻസ് ഓഫിസർ ഹിചാമ് നെഡ്ജാരി, സഫാരി മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ, മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. ലത്തീഫ്, കൂത്തുപറമ്പ് മണ്ഡലം ട്രഷറർ ഡോ. എൻ.എ. റഫീഖ്, കല്ലിങ്കണ്ടി എൻ.എ.എം കോളജ് ജനറൽ സെക്രട്ടറി പി.പി. ഹമീദ്, അഡ്വ. റോഷൻ പെരിന്തൽമണ്ണ, കണ്ണൂർ ജില്ലാ എം.എസ്.എഫ് മുൻ പ്രസിഡന്റ് റിയാസ് നെച്ചോളി എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ലോജിസ്റ്റിക്ക് വില്ലേജിലെ ‍ജി.ഡബ്ല്യൂ.സി കോമ്പൗണ്ടിലെ സഫാരി ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന ഏതൊരാൾക്കും ഒരു ഷോപ്പിങ്ങും നടത്താതെ തന്നെ "വിസിറ്റ് ആൻഡ് വിൻ" പ്രമോഷനിൽ പങ്കെടുക്കാം. ഇതിലൂടെ രണ്ട് ഷെവർലെ ക്യാപ്റ്റിവ കാറുകളാണ് സന്ദർശകരെ സമ്മാനമായി കാത്തിരിക്കുന്നത്. ഈ പ്രമോഷന്റെ ആദ്യ വിജയിയെ സെപ്റ്റംബർ 17നും, രണ്ടാമത്തെ വിജയിയെ നവംബർ 5നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവമാണ് സഫാരിയുടെ പുതിയ ഔട്ട്‌ലെറ്റിൽ ഒരുക്കിയിട്ടുള്ളത്. മികച്ച ബില്ലിങ് സകര്യങ്ങൾ, ഉപഭോക്താക്കളെ സഹായിക്കാൻ സന്നദ്ധരായി പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവയെല്ലാം സഫാരിയിലെ ഷോപ്പിങ് അനുഭവം കൂടുതൽ എളുപ്പവും സന്തോഷകരവുമാക്കുന്നു.

ഫ്രഷ് ഫുഡ്, ഗ്രോസറി, പഴം -പച്ചക്കറികൾ, മാംസം, മീൻ, തുടങ്ങിയ ഫ്രഷ് ഉൽപന്നങ്ങൾക്കൊപ്പം എല്ലാതരം പലവ്യഞ്ജനങ്ങൾ, ദിവസവും പുതുമയോടെ തയാറാക്കുന്ന വിഭവങ്ങൾക്കൊപ്പം വിദേശീയ രുചികൾ ഉൾക്കൊള്ളുന്ന ബേക്കറി &ഹോട്ട് ഫുഡ് വിഭാഗം, നോൺ ഫുഡ് വിഭാഗങ്ങൾ, കോസ്മെറ്റിക്സ്, റെഡിമെയ്ഡ് ഗാർമെന്റ്, ഇലക്ട്രോണിക്സ് -ഐ.ടി ഉൽപന്നങ്ങൾ, ടോയ്സ്, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച കലക്ഷനുകൾ ഏറ്റവും ആകർഷകമായ നിരക്കിൽ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സഫാരി ഗ്രൂപ്പ് പ്രതിഞ്ജാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. 

Tags:    
News Summary - സഫാരി എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിൽ ആരംഭിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.